പ്രതിഷേധ പ്രകടനം
Tuesday 03 February 2026 11:37 PM IST
ഹരിപ്പാട്: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം എ.കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം അദ്ധ്യക്ഷനായി. ഡി.കാശിനാഥൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ. എം.ബി.സജി, കെ. എ. ലത്തീഫ്, പി.ആർ. ശശിധരൻ, സിന്ധു ശശി, ആശ പാലക്കാടൻ, തൃക്കുന്നപ്പുഴ പ്രസന്നൻ,പി. എൻ.രഘുനാഥൻ എം.എ.കലാം സാബു ബാലാനന്ദൻ എന്നിവർ സംസാരിച്ചു.