പോക്‌സോ: യുവാവിന് 47 വർഷം കഠിനതടവും പിഴയും ശിക്ഷ
Wednesday 04 February 2026 12:49 AM IST
ചാവക്കാട്: പോക്‌സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും ശിക്ഷ. വാടാനപ്പള്ളി പണിക്കശ്ശേരി വീട്ടിൽ അമർതേജസി(26)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കഠിനതടവിനും 140000 രൂപ പിഴയടക്കാനും വിധിച്ചത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പലതവണ പീഡനത്തിനിരയാക്കിയ കേസിലാണ് വിധി. 2021 ഓഗസ്റ്റ് മുതൽ 2023 സെപ്റ്റംബർ വരെയാണ് കേസിന് ആസ്പദമായ സംഭവം. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം. എസ്.ഐ. കെ.അജിത്ത്,ഇൻസ്‌പെക്ടർമാരായ എം.എ.എസ്.സാബുജി,ബി.എസ്.ബിനു,എ.എസ്.ഐ.പി.എസ്.സുജിത്ത് കുമാർ,എസ്.സി.പി.ഒ ഷനിത ചന്ദ്രൻ എന്നിവർ കേസ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.