ജനാധിപത്യത്തിന് പ്രഹരം: രാഹുൽ
Wednesday 04 February 2026 12:34 AM IST
തന്റെ പ്രസംഗം തടഞ്ഞ നടപടി ജനാധിപത്യത്തിനേറ്റ പ്രഹരം. തന്റെ പ്രസംഗം തടഞ്ഞത് മനപൂർവം.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമമായ വിഷയമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ ഉന്നയിക്കാൻ ശ്രമിച്ചത്. സഭയിൽ പറയേണ്ട വിഷയം സാക്ഷ്യപ്പെടുത്തി സമർപ്പിച്ചിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവിനും അംഗങ്ങൾക്കും സഭയിൽ പ്രസംഗിക്കാൻ അവകാശമുണ്ട്. അത് സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാദ്ധ്യത സഭയുടെ നാഥനെന്ന നിലയിൽ സ്‌പീക്കർക്കുണ്ട്. അനുവദിക്കേണ്ടതിന് പകരം തടഞ്ഞത് ജനാധിപത്യ ലംഘനമാണ്. സർക്കാരിന്റെ സമ്മർദ്ദത്തിൽ ചരിത്രത്തിൽ ആദ്യമായി സ്‌പീക്കർ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടയുന്ന പുതിയ കീഴ്‌വഴക്കവും സഭയിലുണ്ടായി.
രാഹുൽ ഗാന്ധി സ്‌പീക്കർ ഓം
ബിർളയ്‌ക്ക് അയച്ച കത്തിൽ പറയുന്നത്