എസ്‌.ഐ.ആർ: മമത ഇന്ന് സുപ്രീംകോടതിയിൽ

Wednesday 04 February 2026 2:04 AM IST

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകും. എസ്‌.ഐ.ആർ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം അറിയിക്കും. നേരിട്ട് ഹാജരാകാനും വാദം അറിയിക്കാനും അനുമതി തേടി മമത അപേക്ഷ നൽകി. കഴിഞ്ഞ ദിവസമാണ് മമത സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.