മുംബയ് വിമാനത്താവളത്തിൽ വിമാനച്ചിറകുകൾ കൂട്ടിയിടിച്ചു

Wednesday 04 February 2026 2:06 AM IST

മുംബയ്: എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. മുംബയ് വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. മുംബയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെയും ഹൈദരാബാദ് മുംബയ് ഇൻഡിഗോ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിയിടിച്ചത്. ടാക്സി ചെയ്യുന്നതിനിടെയാണ് അപകടം. ഒരു വിമാനം ടേക്ക് ഓഫിനായി ടാക്സി ചെയ്യുമ്പോഴും രണ്ടാമത്തെ വിമാനം ലാൻഡിംഗിന് ശേഷം ടാക്സി ചെയ്യുമ്പോഴുമായിരുന്നു അപകടം. ഇരു വിമാനത്തിലും നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

അന്വേഷണം ആരംഭിച്ചു.