ജയശങ്കർ യു.എസിൽ
Wednesday 04 February 2026 2:20 AM IST
വാഷിംഗ്ടൺ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിളിച്ചു ചേർത്ത ക്രിട്ടിക്കൽ മിനറൽസ് മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യു.എസിൽ.മൂന്ന് ദിവസത്തെ സന്ദർശനമാണ്.അവശ്യ ധാതു വിതരണ ശൃംഖലയുടെ പ്രതിരോധശേഷി,ശുദ്ധമായ ഊർജ്ജ പരിവർത്തനങ്ങൾ,നിർണായക ധാതുക്കളിലെ തന്ത്രപരമായ സഹകരണം എന്നിവയിൽ യോഗം ശ്രദ്ധ കേന്ദ്രീകരിക്കും. ശേഷം മാർക്കോ റൂബിയോയായി കൂടിക്കാഴ്ച്ചയുണ്ടാകും.പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണിത്.കൂടാതെ മറ്റ് യു.എസ് ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചയുണ്ടായെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.യു.എസുമായുള്ള വ്യാപാര കരാർ ഉൾപ്പടെ ചർച്ച നടക്കും.