ഇംഗ്ളണ്ടിൽ മലയാളി യുവാവിനെ കാണാതായി; 26കാരനെ അവസാനം കണ്ടത് ശനിയാഴ്‌ച സ്വാൻ ലേക്കിന് സമീപം
Wednesday 04 February 2026 4:03 PM IST
ലണ്ടൻ: കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാതായതായി വിവരം. വിഷ്ണു ജയകുമാർ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായത്. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്സി കാത്തുനിന്നതായും പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഏറെ നേരം കാത്തിട്ടും തിരികെ എത്താതിരുന്നതോടെ കുടുംബവും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും അഭ്യർത്ഥിച്ചു.