ലതാ മങ്കേഷ്‌കർ ഗാനസന്ധ്യ
Thursday 05 February 2026 12:06 AM IST
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്‌കാരിക വിഭാഗമായ കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലതാ മങ്കേഷ്‌കറിന്റെ നാലാം ചരമദിനമായ നാളെ വൈകിട്ട് ആറിന് കെ.പി.എസ് മേനോൻ ഹാളിൽ 'മേരാ സായാ' എന്ന പേരിൽ ഗാനസന്ധ്യ നടത്തും. ഗായിക സരിതാ റഹ്‌മാൻ ലതാ മങ്കേഷ്‌കറുടെ തിരഞ്ഞെടുത്ത 25 ഗാനങ്ങൾ ആലപിക്കും. വൈകിട്ട് 5 ന് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സംഗീതാസ്വാദകനായ എസ്.ഗോപാലകൃഷ്‌ണൻ ലതാ മങ്കേഷ്‌കർ സ്‌മാരക പ്രഭാഷണം നടത്തും. ഫാ. ഡോ. എം.പി. ജോർജ്ജ്, പ്രേംപ്രകാശ്, അഡ്വ. വി.ബി. ബിനു, കെ.സി. വിജയകുമാർ എന്നിവർ സംസാരിക്കും.