ആർ.ഐ.ടിയിൽ ഇൻസ്ട്രക്ടർ ഒഴിവ്
Thursday 05 February 2026 12:07 AM IST
കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ പത്തിന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ എത്തണം. വിശദവിവരത്തിന് www.rit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 04812 506153,2507763.