വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു
Thursday 05 February 2026 12:45 AM IST
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സരപദ്ധതിയുടെ 2026-27 വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതിന് ഗ്രാമസഭകളിൽ ചർച്ച ചെയ്യുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പ് രൂപീകരണയോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ദീപേഷ് പദ്ധതിരേഖ അവതരിപ്പിച്ചു. ജസീന ഷാജുദ്ദീൻ, അജിതാ മധു, പി.വി.പുഷ്‌ക്കരൻ, വി.ബിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.