വെങ്കടേഷ് ചിത്രത്തിൽ ഫഹദ് ഫാസിൽ

Thursday 05 February 2026 5:53 AM IST

വെങ്കടേഷ് നായകനായി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഫഹദ് ഫാസിലിന് ക്ഷണം.

തെലുങ്കിൽ മാസ് കോമഡി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ രവിപുടി. നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി, വെങ്കടേഷിന്റെ സംക്രാന്തി വാസ്തുനം ചിരഞ്ജീവിയുടെ മന ശങ്കര വര പ്രസാദ ഗാരു എന്നിവയാണ് അനിൽ രവിപുടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്ളോക് ബസ്റ്ററുകൾ. ചിരഞ്ജിവിയുടെയും വെങ്കടേഷിന്റെയും കരിയറിൽ ഏറ്റവും വലിയ വിജയങ്ങളാണ് ഇൗ ചിത്രങ്ങൾ. മന ശങ്കര വര പ്രസാദ് ഗാരുവിൽ അതിഥി വേഷത്തിൽ വെങ്കടേഷും എത്തുന്നുണ്ട്.അതേസമയം

പുഷ്പ : ദ റൈസിലൂടെയാണ് ഫഹദ് ഫാസിൽ തെലുങ്കിൽ എത്തുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും തിളങ്ങിയ ഫഹദ് തെലുങ്കിൽ ഇത് നാലാം തവണയാണ്. ഡോന്റ് ട്രൈബിൾ ദ ട്രൈബിൾ ആണ് റിലീസിന് ഒരുങ്ങുന്ന ഫഹദിന്റെ തെലുങ്ക് ചിത്രം. പാട്രിയറ്റ് ആണ് പുതുവർഷത്തിൽ ആദ്യ റിലീസ്.മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫിന്റെയും രൺജി പണിക്കരുടെയും ചിത്രങ്ങളിലേക്ക് ഫഹദിന്റെ പേരുകൾ ഉയരുന്നുണ്ടെങ്കിലും ചിത്രീകരണം എപ്പോൾ ആരംഭിക്കും എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.