കെ.പി.ഒ എ സംസ്ഥാന സമ്മേളനം സംഘാടകസമിതി
Wednesday 04 February 2026 9:11 PM IST
കാസർകോട്:കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36ാം സംസ്ഥാന സമ്മേളനം കാസർകോട് വച്ച് നടക്കും.റോയൽ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ ഡി.ഐ.ജി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വിജയ ഭരത് റെഢി, കാസർകോട് എ എസ്.പി അച്യുത് അശോക്. എ എസ്.പി ശിവം, സംസ്ഥാന പ്രസിഡന്റ് ജി.പി അഭിജിത്ത്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.പി സുരേഷ് ബാബു, സംസ്ഥാന നിർവാഹക സമിതി അംഗം ഡിവൈ.എസ്.പി സിബി തോമസ് ,ഡിവൈ.എസ്.പി ടി. ഉത്തംദാസ് ,സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്,സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജു തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി പി.അജിത് കുമാറിനെയും ജനറൽ കൺവീനറായി പി.രവീന്ദ്രനെയും തിരഞ്ഞെടുത്തു.വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു