മാടായിപ്പാറയിൽ തീപിടിത്തം
Wednesday 04 February 2026 9:17 PM IST
പഴയങ്ങാടി: മാടായിപാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുണ്ടായ തീപിടിത്തത്തിൽ ഏക്കർ കണക്കിന് പുൽമേട് കത്തിനശിച്ചു. പാറയിലെ ചൂടും കാറ്റും തീ അതിവേഗത്തിൽ പടരാൻ കാരണമായി. പ്രധാന റോഡിന് അരികിൽ ആയതിനാൽ നാട്ടുകാർ ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്. വേനൽകാലം ആരംഭിച്ചാൽ മാടായിപ്പാറയിൽ തീപിടിത്തം പതിവാണ്. ഈ വർഷം തന്നെ ഇത് നാലാമത്തെ തീപിടിത്തമാണ്. നേരത്തെ മാടായിപാറയിലെ തവരതടത്തും, മാടായിക്കാവ് ക്ഷേത്രം റോഡിനു സമീപവും വടുകുന്ദ ക്ഷേത്രപരിസരത്തും ജൂതകുളത്തിന് സമീപത്തും മാടായി കോളേജിന് പിന്നിലും തീപിടിത്തം ഉണ്ടായിരുന്നു. മാടായി പാറയുടെ എല്ലാ ഇടങ്ങളിലും എത്തിപ്പെടാൻ റോഡുകൾ ഇല്ലാത്തത് തീ അണയ്ക്കുന്നതിന് തടസമാകുന്നു.