കാൻസർദിനം ബോധവത്ക്കരണ സെമിനാർ
Wednesday 04 February 2026 9:23 PM IST
കാഞ്ഞങ്ങാട്:കാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ സജിത ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജോളി തോമസ്, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ജിഷ, ജില്ലാ പാലിയേറ്റീവ് കോ ഓർഡിനേറ്റർ ഷിജി ശേഖർ എന്നിവർ സംസാരിച്ചു. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എം.വി.കൃപേഷ് സ്വാഗതവും പബ്ലിക് ഹെൽത്ത് നേഴ്സ് കെ.ശ്രീജ നന്ദിയും പറഞ്ഞു. ബോധവത്കരണ സെമിനാറും പാലിയേറ്റീവ് വളണ്ടിയർമാരുടെ സംഗമവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ പ്രവർത്തനം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.