പ്രതിഷേധ മാർച്ച്

Thursday 05 February 2026 1:38 AM IST

തിരുവനന്തപുരം: കെ.പി.സി.സിയുടെ നിർദ്ദേശ പ്രകാരം വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച് എജീസ് ഓഫീസിന് മുന്നിലും പാളയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്‌ ജനറൽ പോസ്റ്റ്‌ ഓഫീസിനു മുന്നിലും മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സേവിയർ ലോപ്പസ് , ഹരികുമാർ, പാളയം ഉദയ കുമാർ, വലിയ ശാല പരമേശ്വരൻ നായർ, ശ്രീകണ്ഠൻ നായർ, ലഡ്ഗർ ബാവ, കൗൺസിലർ ഷീബ പാട്രിക്ക് തുടങ്ങിയവർ സംസാരിച്ചു.