എസ്‌കലേരക്ക് ഇനി രാജസ്ഥാനി താളം

Thursday 05 February 2026 3:49 AM IST

തിരുവനന്തപുരം: സംസ്ഥാന വനിതാശിശു വികസന വകുപ്പും,വനിതാ വികസന കോർപ്പറേഷനും ചേർന്ന് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന എസ്‌കലേര വിമൺസ് ഫെസ്റ്റിന് ഇനി രാജസ്ഥാനി താളം. രാജസ്ഥാനിലെ ബിക്കാനീറിലെ ഗാവണിയാർ താർ ലോക് കലാകാർ സമിതിയിൽ നിന്നുള്ള കലാകാരന്മാർ എസ്‌കലേരയുടെ പ്രവേശന കവാടത്തിൽ കലാപരിപാടികൾ അവതരിപ്പിക്കും. രാജസ്ഥാനി നാടോടി ഗാനങ്ങൾ,സൂഫി സംഗീതം,കച്ച്ഛി ഘോരി നൃത്തം,വർണാഭമായ കാൽബേലിയ നൃത്തം തുടങ്ങിയവയാണ് 13 അംഗസംഘം അവതരിപ്പിക്കുക.6 വരെ രാജസ്ഥാനി കലാകാരന്മാർ കനകക്കുന്നിന്റെ പ്രവേശനകവാടത്തെ കലാഭരിതമാക്കും.