അഡ്വ.കെ.സുരേഷ് കുമാറിന് പ്രഥമ ശിവസദ പുരസ്കാരം
Wednesday 04 February 2026 9:54 PM IST
മാവേലിക്കര- എറണാകുളം മിഴി പബ്ലിക്കേഷൻസിന്റെ പ്രഥമ ശിവസദാ പുരസ്കാരം അഡ്വ.കെ.സുരേഷ് കുമാർ കുറത്തികാടിന്റെ മാവേലിക്കരായണത്തിലെ കുറത്തികാടൻ കഥകൾ എന്ന ചരിത്രാഖ്യായികക്ക് ലഭിച്ചു. ചേർത്തല ലയൺസ് ക്ലബ് ഹാളിൽ നടന്ന എഴുത്തുകാരുടെ സംഗമത്തിൽ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം പി.കെ മേദിനിയമ്മ നിർവഹിച്ചു. സുരേഷ് അഞ്ജനം, ശ്രീജാ നായർ, ഹരികൃഷ്ണൻ ചേർത്തല, സെബാസ്റ്റ്യൻ, ഉജൽ നാഥ് രാമകൃപ, പുഷ്പ കുമാരി ടീച്ചർ, ശശിധരൻ നമ്പ്യാർ, വിനോദ് കൊല്ലംകോട്, ലത അനിൽ, ജിജി ഹസൻ, രാജ് നീല എന്നിവർ സംസാരിച്ചു.