'ബാങ്ക് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും'
Thursday 05 February 2026 12:54 AM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഡി.സി.സി അഡ്വ.ജോസഫ് ടാജറ്റ്. ബാങ്ക് കൊള്ളയിലെ വസ്തുതകൾ മറിച്ചുവച്ച് പുകമറ സൃഷ്ടിക്കാനാണ് സർക്കാർ തിടുക്കത്തിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുന്നത്. തട്ടിപ്പിനിരയായ നിക്ഷേപകർ ഇപ്പോഴും ആശങ്കയിലാണ്. 400 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആദ്യ പുറത്തു വന്ന വിവരം. എന്നാൽ, ടി.സിദ്ദീഖ് എം.എൽ.എയുടെ സബ്മിഷന് മറുപടിയായി 268 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് സഹകരണ മന്ത്രി വാസവൻ നിയമസഭയെ അറിയിച്ചത്. ബാങ്കിന്റെ നിലവിലെ സ്ഥിതിയും നിക്ഷേപകർക്ക് പണം എന്ന് തിരികെ നൽകാൻ കഴിയുമെന്നതിനെക്കുറിച്ചും ധവള പത്രം ഇറക്കണമെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.