മുസരിസ് ബിനാലെ ചലച്ചിത്രോത്സവം

Thursday 05 February 2026 12:58 AM IST

തൃശൂർ: കൊച്ചി മുസിരിസ് ബിനാലെയുടെ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവത്തിന് കില വേദിയാവുന്നു. ആറ്, ഏഴ് തിയ്യതികളിൽ കിലയിലെ ഓഡിറ്റോറിയത്തിൽ കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങിൽ കില രജിസ്ട്രാർ കെ.ആർ.സുമേഷ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.പി.എൻ.അമൃത, കൊച്ചി മുസിരിസ് ബിനാലെ സ്‌പെഷ്യൽ ക്യൂറേറ്റർ കേളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. കിലയും കൊച്ചി മുസിരിസ് ബിനാലെയും കേരള ചലച്ചിത്ര വികസന കോർപറേഷനും സംയുക്തമായാണ് സിനിമയിലെ പെൺകാലങ്ങൾ എന്ന ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.