'പ്ലാന്റ് ടാക്‌സോണമിയ 2026' സമാപിച്ചു

Thursday 05 February 2026 1:00 AM IST

തൃശൂർ: സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗത്തിന്റെയും എസ്.ടി.സി ഹെർബേറിയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ തീവ്ര പരിശീലന പരിപാടി 'പ്ലാന്റ് ടാക്‌സോണമിയ 2026' സമാപിച്ചു. വർക്ക്‌ഷോപ്പിൽ സസ്യങ്ങളെ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായി വർഗീകരിക്കുന്നതിനുമുള്ള ആധുനിക രീതികളിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രായോഗിക പരിശീലനം നൽകി. കോളേജ് എക്‌സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. കെ.എ.മാർട്ടിൻ അദ്ധ്യക്ഷനായി. ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതു എലിസബത്ത് തോമസ്, ഡോ. ജോബി പോൾ എന്നിവർ നേതൃത്വം നൽകി.