സഹോദരിമാർക്ക് പീഡനം: മാതൃ സഹോദരൻ അറസ്റ്റിൽ

Wednesday 04 February 2026 10:05 PM IST

മാന്നാർ: സഹോദരിമാരായ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച മാതൃസഹോദരനെ പോക്സോ കേസ് ചുമത്തി മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശിയായ 35കാരനാണ് പി​ടി​യി​ലായത്. സഹോദരിയുടെ മക്കളായ 17 ഉം 14ഉം വയസുള്ള പെൺ​കുട്ടികളെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. കുട്ടികളുടെ പിതാവ് ഉപേക്ഷിച്ച് പോയ ശേഷം കുട്ടികളും മാതാവും പ്രതി​യും മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിച്ചു വരികയായി​രുന്നു. 17കാരി​യിലുണ്ടായ ഭാവ വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം കുട്ടികൾ പറഞ്ഞത്. കഴിഞ്ഞ 9 വർഷമായി പ്രതി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് കുട്ടികൾ മൊഴി നൽകി. മാന്നാർ സി​.ഐ ഡി.രജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു അജയ്, ബൈജു.ജി, വിജയകുമാർ, എ.എസ്.ഐ റിയാസ്, സിവിൽ പൊലീസ് ഓഫീസർ വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.