വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം, ശബരിമല കൊള്ളയ്ക്ക് മാപ്പില്ല: ബിനോയ് വിശ്വം
വടക്കാഞ്ചേരി: ശബരിമലയിൽ കൊള്ള നടത്തിയവർക്ക് മാപ്പ് നൽകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫ് തെക്കൻ മേഖല വികസന മന്നേറ്റ ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ എം.പി സുരേഷ് ഗോപിയുടേയും ബി.ജെ.പി നേതാക്കളടേയും വാക്കും പ്രവൃത്തിയും സദാചാര ബോധമില്ലാത്തതാണ്. എയിംസിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി ശരിയല്ല. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് ഇടതിനെ തകർക്കാൻ നുണപ്രചാരണം നടത്തുകയാണ്. പിണറായി സർക്കാരിനെ പെൻഷൻ കിറ്റ് സർക്കാരെന്ന് വിളിച്ച് അധിക്ഷേപിക്കുന്നവരോട് ഇനിയും അത് ചെയ്യുമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓട്ടുപാറ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ജാഥാ മാനേജർ എം.സ്വരാജ്, അംഗങ്ങളായ സി.എസ്.സുജാത, അഡ്വ: പി.വസന്തം, വി.ഡി.ജോസഫ്, കെ.വി.ബാലസുബ്രഹ്മണ്യൻ, പി.കെ.രാജൻ, യൂജിൻ മൊറേലി, നേതാക്കളായ കെ.രാധാകൃഷ്ണൻ എം.പി, കെ.വി.അബ്ദുൾഖാദർ, അഡ്വ: കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, പി.കെ.ശിവാനന്ദൻ, മേരി തോമസ്, എം.ആർ.സോമനാരായണൻ, പി.എൻ.സുരേന്ദ്രൻ, കെ.എസ്.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.