ഓപ്പറേഷൻ കിയ കാശ്മീരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ചു

Thursday 05 February 2026 3:00 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉധംപുരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ ഉന്നത കമാൻഡറായ മാവി ഉൾപ്പെടെ രണ്ട് ഭീകരരെയാണ് വധിച്ചത്. 'ഓപ്പറേഷൻ കിയ' എന്ന പേരിൽ നടത്തിയ സൈനികനീക്കത്തിൽ ഭീകരരുടെ ഒളിത്താവളവും തകർത്തു.

ബസന്ത്ഘട്ട് മേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ജെയ്‌ഷെ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന്

ജമ്മുകാശ്മീർ പൊലീസും സി.ഐ.എഫ് ഡെൽറ്റ സംഘവും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സും സി.ആർ.പി.എഫും സംയുക്തമായാണ് കഴിഞ്ഞ ദിവസം ഓപ്പറേഷൻ നടത്തിയത്. ക്യാമറ ഘടിപ്പിച്ച സ്നിഫർ നായകളും ഓപ്പറേഷന്റെ ഭാഗമായിരുന്നു. മേഖലയിൽ രാത്രിമുഴുവൻ പരസ്പരം വെടിവെപ്പുണ്ടായി. ഭീകരർ ഒളിത്താവളമാക്കിയ ഗുഹ ലക്ഷ്യമാക്കി സൈന്യം ഗ്രനേഡുകളും പ്രയോഗിച്ചു. ഒളിത്താവളത്തിൽനിന്ന് എം 4 റൈഫിളുകളും എ.കെ 47 തോക്കുകളും വൻതോതിലുള്ള സ്‌ഫോടകവസ്തുക്കളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാണ്. സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനും പദ്ധതികൾ പ്രഖ്യാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് സൈന്യത്തിന്റെ വിജയം.