സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചു: ഓട്ടോ ഡ്രെെവർക്ക് പരിക്ക്

Thursday 05 February 2026 3:04 AM IST

കുളത്തൂർ: അരശുംമൂടിന് സമീപം വാഴപ്പണയിൽ സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.45 നായിരുന്നു അപകടം.അപകടത്തിൽ നിസാര പരിക്കേറ്റ ഓട്ടോ ഡ്രൈവർ മിഥുൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. മറ്റാർക്കും പരിക്കില്ല.