ഓർമ്മിക്കാൻ...
ഐ.ഐ.ടി മദ്രാസ് എം.ബി.എ:- ഐ.ഐ.ടി മദ്രാസ് നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് 8 വരെ അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബിരുദവും കാറ്റ് 2025 സ്കോറുമാണ് യോഗ്യത. doms.iitm.ac.in.
സംസ്കൃത യൂണി. പിഎച്ച്.ഡി സംവരണ സീറ്റ്:- കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 13 പട്ടികജാതി/പട്ടികവർഗ സംവരണ സീറ്റുകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് 8 വരെ അപേക്ഷിക്കാം. സംസ്കൃതം സാഹിത്യം (ഒന്ന്), വ്യാകരണം (രണ്ട്), വേദാന്തം (രണ്ട്), ന്യായം (രണ്ട്), ജനറൽ (ഒന്ന്), ഹിന്ദി (രണ്ട്), ഹിസ്റ്ററി (രണ്ട്), ഇംഗ്ലീഷ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിവരങ്ങൾക്ക്: www.ssus.ac.in.