നീറ്റ് പി.ജിയിൽ കുറഞ്ഞ കട്ട് ഓഫ്: സുപ്രീംകോടതി നോട്ടീസ്
Thursday 05 February 2026 12:06 AM IST
ന്യൂഡൽഹി: 2025-26 അദ്ധ്യയനവർഷത്തെ നീറ്റ് പി.ജി പരീക്ഷയുമായി ബന്ധപ്പെട്ട് കുറഞ്ഞ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചതിനെതിരെയുള്ള ഹർജികളിൽ ഇടപെട്ട് സുപ്രീംകോടതി. കട്ട് ഓഫ് കുറയ്‌ക്കാൻ തീരുമാനിച്ച നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് നോട്ടീസ്. നാളെ വീണ്ടും പരിഗണിക്കാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. രോഗികളുടെ സുരക്ഷ,പൊതുജനാരോഗ്യം,മെഡിക്കൽ പ്രൊഫഷന്റെ വിശ്വാസ്യത എന്നിവയെ ബാധിക്കുന്ന വിഷയമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.