ശബരിമലയിൽ ആടിയശിഷ്ടം നെയ്യ് തട്ടിപ്പ്: കീഴ്ശാന്തി അറസ്റ്റിൽ
Thursday 05 February 2026 3:11 AM IST
പത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന ക്രമക്കേടിൽ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റുചെയ്തു. സുനിൽ കുമാർ പോറ്റിയെ നേരത്തെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. ക്രമക്കേടിൽ ദേവസ്വം ജീവനക്കാരും ശാന്തിമാരും ഉൾപ്പടെ 33പേർക്കെതിരെ അന്വേഷണം നടന്നുവരികയാണ്. സുനിൽ കുമാർ പോറ്റിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ദേവസ്വം ബോർഡിന്റെ പുനലൂർ ഗ്രൂപ്പിലെ ചാലിയേക്കര ദേവസത്തിലെ ജീവനക്കാരനാണ്.