പോക്സോ കേസിൽ അറസ്റ്റുചെയ്തു

Thursday 05 February 2026 2:04 AM IST

കോന്നി: പതിനൊന്നുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ വെട്ടൂർ ചെറിയത്ത് മോഹനൻ ( 67) നെ പൊലീസ് അറസ്റ്റുചെയ്തു. വെട്ടൂരിൽ കച്ചവടം നടത്തുകയായിരുന്ന ഇയാൾ കടയിൽ എത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.