പോസ്റ്റൽ വഴി കഞ്ചാവ് കടത്ത്; സഹോദരങ്ങൾ പിടിയിൽ
കൊല്ലങ്കോട്: പോസ്റ്റൽ വഴി പാഴ്സലായി വന്ന 7.3 കിലോഗ്രാം കഞ്ചാവ് കൈപ്പറ്റിയ കേസിൽ സഹോദരങ്ങളായ കൊല്ലങ്കോട് തെക്കേ പാവടി ശ്രീനിവാസ വീട്ടിൽ രാഹുൽ (26), സഞ്ജയ് (22) എന്നിവർ എക്‌സൈസിന്റെ പിടിയിലായി. മേഘാലയയിൽ നിന്ന് പോസ്റ്റൽ വഴി കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ എത്തിയ കഞ്ചാവ് പാഴ്സൽ വാങ്ങിപുറത്തിറങ്ങുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മഫ്ടിയിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ഇവിടെ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. കൊല്ലങ്കോടുള്ള മൊത്ത കഞ്ചാവ് വില്പനക്കാരനു വേണ്ടിയാണ് കഞ്ചാവ് വന്നതെന്നാണ് വിവരം. മൊത്ത വിതരണക്കാരനെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സമീർ, കൊല്ലങ്കോട് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.റിവർദാസ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ(ഗ്രേഡ് ) കെ.സി.രൂപേഷ്, ജി.പ്രഭ, കെ.രാജേഷ്, കെ.വെള്ളകുട്ടി, പ്രിവേറ്റീവ് ഓഫീസർമാരായ(ഗ്രേഡ് )വി.ശിവകുമാർ, സി.രമേശ് കുമാർ, എസ്.സൈദ് അൽമാസ്, എസ്.നടേഷ് കുമാർ, സി.ഇ.ഒമാരായ കെ.ബിജുലാൽ, ജി.വിജേഷ് കുമാർ, എം.അഷറഫലി, എം.ദീപക്, വനിതാ സി.ഇ.ഒ മാരായ എം.ധന്യ, എസ്.സന്ധ്യ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വി.രാധാകൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ മെഡിക്കൽപരിശോധന നടത്തിയ ശേഷം കോടതി റിമാൻഡ് ചെയ്തു.
കൊല്ലങ്കോട് കഞ്ചാവുമായി പിടിയിലായ രാഹുൽ (26), സഞ്ജയ് (22) എന്നിവർ എക്‌സൈസ് ഉദ്യോഗസ്ഥർക്കൊപ്പം.