പോക്സോ കേസിലെ പ്രതി പിടിയിൽ

Thursday 05 February 2026 2:20 AM IST

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം നടത്തിയ മലപ്പുറം കക്കാട് ബദരിയാ ഹൗസിൽ ബഷീർ (50) നെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റിയിലെ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിയ്ക്കുന്ന വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ വെച്ച് പരിചയപ്പെട്ട പ്രതി പഴയ ബൈക്ക് കാണിച്ചുതരാം എന്നുപറഞ്ഞ് കൂട്ടികൊണ്ടുപോയി ബീച്ചിനു സമീപത്തുള്ള അപ്പാർട്ട്മെന്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. തുടർന്ന് ട്യൂഷൻ ക്ലാസിൽ എത്തിയ കുട്ടി അദ്ധ്യാപികയോട് കാര്യം പറയുകയായിരുന്നു. അവർ രക്ഷിതാക്കളെ വിവരമറിയിക്കുകയും വിദ്യാർത്ഥിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി അറസ്റ്റിലാവുന്നത്. ശേഷം കോടതിയിൽ ഹാജരാക്കി.