എം.ഡി.എം.എയുമായി പിടിയിൽ

Thursday 05 February 2026 1:30 AM IST

വടകര: പുത്തൂർ രോഷ്നി ക്വാർട്ടേഴ്സിൽ വെച്ച് 2.95 ഗ്രാം എം.ഡി എം.എ യുമായി ഒരാളെ പിടികൂടി. മലപ്പുറം തിരുരങ്ങാടി സ്വദേശി കൊടമ്പാട്ടിൽ ഫായിസ് (27) നെയാണ് പിടികൂടിയത്. വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എമ്മും സംഘവുമാണ് പിടികൂടിയത്.