ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം
Friday 06 February 2026 12:16 AM IST
പൊൻകുന്നം : എല്ലാ പഞ്ചായത്തിലും യുവാക്കളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ കളിക്കളങ്ങൾ വേണമെന്ന് ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശ് കൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. ദീപു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം അർച്ചന സദാശിവൻ, ജസ്റ്റിൻ ജോസഫ്, ശ്രീകാന്ത് പി .തങ്കച്ചൻ, ഷാമില ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എസ് ദീപു(പ്രസിഡന്റ്), ഷാമില ഷാജി, വി ജി ജയകൃഷ്ണൻ(വൈസ് പ്രസിഡന്റ്), ബി ഗൗതം(സെക്രട്ടറി), പി എസ് ശ്രീജിത്ത്, നിഖിൽ രാജ്(ജോയിന്റ് സെക്രട്ടറി), ജസ്റ്റിൻ റെജി(ട്രഷറർ).