സെയിൽ ഡീഡിന്റെ വിതരണോദ്ഘാടനം
Friday 06 February 2026 1:17 AM IST
ചങ്ങനാശേരി : ചങ്ങനാശേരി സിഡ്‌കോ വെരൂർ വ്യവസായ എസ്റ്റേറ്റിലെ 27 കമ്പനികൾക്കുള്ള സെയിൽ ഡീഡിന്റെ വിതരണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രീസ് ഫോറം പ്രസിഡന്റ് കെ.ജെ ലൂയീസ്, സിഡ്‌കോ എം.ഡി ആർ.ജയശങ്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ബ്ലോക്ക് പഞ്ചായത്തംഗം ഇ.സി അച്ചാമ്മ, പഞ്ചായത്ത് പ്രസിഡന്റ് വീണാ സി.ദിലീപ്, പഞ്ചായത്തംഗം ശോഭാ ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ രാഗേഷ്, സി.എഫ്.എസ്.ഇ ഡപ്യൂട്ടി ഡയറക്ടർ എസ്.ശ്യാം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രീസ് ഫോറം സെക്രട്ടറി ജയിംസ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.