കേന്ദ്ര ബഡ്ജറ്റ് ഫെഡറൽ തത്വങ്ങളെ ബലി കഴിച്ചു
Friday 06 February 2026 12:18 AM IST
തലയോലപ്പറമ്പ്: കേന്ദ്ര ബഡ്ജറ്റ് കേരളത്തോടുള്ള അവഗണനയിലൂടെ രാജ്യത്തെ ഫെഡറൽ തത്വങ്ങളെ ബലി കഴിച്ചിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ജോൺ വി ജോസഫ്. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി അഡ്വ. എം.ജി.രഞ്ജിത്ത്, പി.എസ്.പുഷ്പമണി, അനി ചെള്ളാങ്കൽ, കെ.സി.സജി , കെ.എം.മുരളീധരൻ, ജസീന ഷാജുദ്ദീൻ, കെ.ബി.വിഷ്ണുപ്രിയ, കെ.ജി.രാജു, സുലോചന പ്രഭാകരൻ, പി.ഡി.സാബു, മനു സിദ്ധാർത്ഥൻ, പി.പ്രീതി, എം.കെ.ശീമോൻ എന്നിവർ പ്രസംഗിച്ചു.