'ക്ഷാമബത്ത അവകാശമല്ലെന്ന എൽഡിഎഫ് സർക്കാരിന്റെ നിലപാട് തെറ്റ്' ; വി ഡി സതീശൻ
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ കാലത്തിന് അനുസരിച്ചു മാറണം. കൈയ്യുക്ക് ശക്തി പ്രയോഗത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ. രാജ്യത്തെ വിലക്കയറ്റത്തിന് ആനുപാതികമായി ശമ്പളത്തിൽ വർദ്ധിപ്പിക്കുന്ന വ്യവസ്ഥാപിത ആനുകൂല്യമായ ഡി എ, അവകാശമല്ലെന്ന് കോടതിയിൽ നിലപാട് സമർപ്പിച്ച സംസ്ഥാന സർക്കാർ എല്ലാവരെയും അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐ എൻ ടി യു സി നേതാവ് മലയാലപ്പുഴ ജ്യോതിഷ് കുമാറിന്റെ " ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവിർഭാവം - വളർച്ച " എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം .
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എം. ഗോപിനാഥ് ആദ്യപ്രതി ഏറ്റുവാങ്ങി. ചെറിയാൻ ഫിലിപ്പ് പുസ്തകം പരിചയപ്പെടുത്തി. ജോർജ് തോമസ് (എഐടിയുസി ) എം. റഹ്മത്തുള്ള (എസ് ടി യു ) ടി സി. വിജയൻ( യു ടി യു സി )പി ജെ. ജോയ്, വി. ആർ. പ്രതാപൻ, പി.ജി ദേവ്, രാജാ മാട്ടുകാരൻ ജി.ബൈജു, ഹരികുമാർ പൂതങ്കര എന്നിവർ പ്രസംഗിച്ചു.