ഏരിയ കൺവെൻഷൻ

Friday 06 February 2026 12:46 AM IST

തിരുവനന്തപുരം: 25 വർഷം ഒാൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഭാർഗവൻ മാസ്റ്ററുടെ 18-ാം അനുസ്മ‌രണവും വഞ്ചിയൂർ ഏരിയ കൺവെൻഷനും സംസ്ഥാന സെക്രട്ടറി എസ്.സതികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ.പി.രവീന്ദ്രൻ, ട്രഷറർ വി.ആർ.അനിൽകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഷീലജ ഗജീവ്', ലതിക, ജില്ലാ ഭാരവാഹികളായ മിനികുമാരി, സിന്ധു, ഷാജിനി, ആശ, ലത തുടങ്ങിയവർ സംസാരിച്ചു.