കെ.ഭാർഗവൻ അനുസ്മരണം
Friday 06 February 2026 1:46 AM IST
വിഴിഞ്ഞം:കെ.ഭാർഗവന്റെ പതിനെട്ടാം ചരമവാർഷികദിനം ധീവരസഭ ജില്ലാ കമ്മിറ്റി ആചരിച്ചു.പൂന്തുറയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.ധീവരസഭ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കാലടി സുഗതൻ,ഭാരവാഹികളായ എൻ.വി.ഗണേഷ് കുമാർ,ആർ.സുരേഷ് കുമാർ,നെല്ലിയോട് ഗിരീഷ്,എസ്.പി.ജയപ്രകാശ്,പി.കെ.സന്തോഷ്, അനിൽകുമാർ,ജി.നാഗേന്ദ്രൻ, ഷാജികുമാർ,ശ്രീകുമാർ,വി.മധു എന്നിവർ പ്രസംഗിച്ചു.