ലോക കാൻസർ ദിനാചരണം
Friday 06 February 2026 1:46 AM IST
വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക കാൻസർ ദിനാചരണം സംഘടിപ്പിച്ചു.പ്രൊഫ.ഡോ.കലാവതി.എം.സി കാൻസർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിനുകീഴിൽ പരിശീലനം നേടിവരുന്ന വിവിധ ബാച്ചിൽ ഉദ്യോഗാർഥികൾ,കമ്മ്യൂണിറ്റി വോളന്റിയർമാർ,സങ്കിനിമാർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു..അദാനി സ്കിൽ ഡെവലപ്പ്മെന്റ്,അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം ടീം അംഗങ്ങൾ നേതൃത്വം നൽകി.