വാർഷിക യോഗം

Friday 06 February 2026 1:46 AM IST

തിരുവനന്തപുരം: കനറാ സിൻഡിക്കേറ്റ് ബാങ്ക് റിട്ട.സ്റ്റാഫ് ഓർഗനൈസേഷൻ വാർഷികയോഗം സംഘടിപ്പിച്ചു. പെൻഷൻ പരിഷ്‌കരണത്തിനായി യോജിച്ച പോരാട്ടം നടത്താൻ ഇതര സംഘടനകളുമായി ചേർന്ന് സംയുക്ത വേദിയുണ്ടാക്കാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ഹേമന്ത്.ഡി.പൈ (പ്രസിഡന്റ്),​ അശോക് നായക് (വൈസ് പ്രസിഡന്റ്),​ കെ.എസ്.ഭട്ട് (ജനറൽ സെക്രട്ടറി),​ എം.എസ്.ആചാർ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), ​ടി.പി.ഹരികുമാർ (സംഘടനാ സെക്രട്ടറി),​ കെ.സുധാകര ഭട്ട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.