ദേശീയ പരിസ്ഥിതി സമ്മേളനം

Friday 06 February 2026 12:49 AM IST

തിരുവനന്തപുരം: ഹരിതകേരളം മിഷനന്റെ നേതൃത്വത്തിൽ 23 മുതൽ 25 വരെ ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കും. 23ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിലെ ആശയങ്ങളെ മുൻനിർത്തി പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാവിപ്രവർത്തനങ്ങളെ സംബന്ധിച്ച ശുപാർശകൾ സർക്കാരിന് സമർപ്പിക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ അറിയിച്ചു.