സനദ് ദാന സമ്മേളനം ഇന്നുമുതൽ

Thursday 05 February 2026 9:14 PM IST

കണ്ണൂർ: വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ നേതൃത്വത്തിലുള്ള ജാമിഅ അൽ ഹിന്ദ് അൽ ഇസ്‍ലാമിയ്യയുടെ മൂന്നാമത് സനദ് ദാന സമ്മേളനം ഇന്നു മുതൽ എട്ട് വരെ മലപ്പുറം മിനി ഊട്ടിയിലും വേങ്ങര സബാഹ് സ്ക്വയറിലും നടക്കും. ആറിന് വൈകിട്ട് നാലിന് മിനി ഊട്ടിയിൽ കാശ്മീർ അഹ് ലേ ഹദീഥ് പ്രസിഡന്റ് ഡോ.ശൈഖ് അബ്ദുൽ ലത്തീഫ് അൽ കിന്ദി ഉദ്ഘാടനം ചെയ്യും. വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അദ്ധക്ഷത വഹിക്കും.130തോളം വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങും. ഖുർആൻ സെമിനാർ, പൂർവ വിദ്യാർത്ഥി സംഗമം, പഠനക്യാമ്പ്, വിദ്യാഭ്യാസ സമ്മേളനം, വനിത സമ്മേളനം തുടങ്ങിയവ നടക്കും. എട്ടിന് സമാപന സമ്മേളനത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും.എം.എൽ.എമാരായ കെ.പി.എ മജീദ്, നജീബ് കാന്തപുരം തുടങ്ങിയവർ പ​ങ്കെടുക്കും.വാർത്താസമ്മേളനത്തിൽ വിസ്ഡം സംസ്ഥാന സെക്രട്ടറി കെ. അബ്ദുല്ല ഫാസിൽ, പി.സിറാജുദ്ദീൻ, എം.കെ.ഷംസുദ്ദീൻ, ടി.കെ.ഉബൈദ്, എ.സി ശിഹാബുദ്ദീൻ, എം.അക്രം എന്നിവർ പ​ങ്കെടുത്തു.