കുട്ടനെല്ലൂർ സ്‌കൂൾ ശതാബ്ദി സമാപനം
Friday 06 February 2026 12:00 AM IST
തൃശൂർ: കുട്ടനെല്ലൂർ എൽ.എം.എൽ. പി സ്‌കൂൾ ശതാബ്ദി സമാപനോത്സവം ഏഴ്, എട്ട് തീയതികളിൽ വിപുലമായി നടത്തും. വിദ്യാലയാങ്കണത്തിൽ ഏഴിന് വൈകീട്ട് അഞ്ചിന് നൂറാം വാർഷികവും അദ്ധ്യാപക - രക്ഷകർതൃ ദിനവും ആഘോഷിക്കും. കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. ഫാ. സിബിൻ കല്ലറക്കൽ അദ്ധ്യക്ഷത വഹിക്കും. എട്ടിന് രാവിലെ പത്തിന് പൂർവ വിദ്യാർത്ഥി ഗുരുജന സംഗമവും വൈകീട്ട് നാലിന് സംസ്‌കാരിക ഘോഷയാത്രയും ശതാബ്ദി സമാപനവും നടത്തും. മന്ത്രി കെ.രാജൻ ശതാബ്ദി സമാപനം ഉദ്ഘാടനം ചെയ്യും. മേയർ ഡോ. നിജി ജസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. കോട്ടപ്പുറം രൂപത വികാരി മോൺ. റോക്കി റോബി കളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. സിബിൻ കല്ലറക്കൽ സ്മരണിക പ്രകാശനം നടത്തും.