കേരളത്തിന്റെ ശത്രുപക്ഷമായി പ്രതിപക്ഷം മാറി: എം.സ്വരാജ്

Friday 06 February 2026 12:00 AM IST

തൃശൂർ: കേരളത്തിന്റെ ശത്രുപക്ഷമായി പ്രതിപക്ഷം മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. തൃശൂർ തെക്കെ ഗോപുരനടയിൽ എൽ.ഡി.എഫ് തെക്കൻ മേഖലാ ജാഥയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജാഥാ മാനേജർ കൂടിയായ സ്വരാജ്. നവകേരളം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് ഇടതുപക്ഷമാണ്. 2016ന് ശേഷം കേരള ചരിത്രത്തിലെ സുവർണ കാലമായാകും ഈ കാലത്തെ അടയാളപ്പെടുത്തുക.

ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയുമായി കേരളത്തോട് കേന്ദ്രം പക തീർക്കുമ്പോഴാണ് ചരിത്രനേട്ടങ്ങളോരോന്നും കേരളം സ്വന്തമാക്കിയത്. രാജ്യത്തെ കർഷകരെ ദുരിതത്തിലാക്കുന്നതാണ് ഇന്ത്യ - അമേരിക്ക കരാർ. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മായ്ച്ചുകളയുക മാത്രമല്ല, പദ്ധതിക്ക് മരണവാറണ്ട് കൂടി ഒരുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാഥാ അംഗങ്ങളായ സി.എസ്.സുജാത, പി.വസന്തം, ഉഴമലയ്ക്കൽ വേണുഗോപാൽ, യൂജിൻ മോറേലി, അൻവർ സാദത്ത്, ജോണി ചെറുപറമ്പിൽ, എൽ.ഡി.എഫ് നേതാക്കളായ എം.എം.വർഗീസ്, കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, കെ.വി.അബ്ദുൾ ഖാദർ, കെജി.ശിവാനന്ദൻ, പി.കെ.ഷാജൻ, എം.കെ.കണ്ണൻ, ജയ്‌സൺ മാണി, പോൾ എം.ചാക്കോ, അഡ്വ.കെ.എം.വിവേകാനന്ദൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, അഡ്വ.സി.ടി.ജോഫി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ, അനൂപ് ഡേവിസ് കാട, കെ.ബി.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

ജാ​ഥ​ ​സ​ഞ്ച​രി​ച്ച​ത് 5​ ​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ

തൃ​ശൂ​ർ​:​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​ന​യി​ക്കു​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​തെ​ക്ക​ൻ​ ​മേ​ഖ​ലാ​ ​ജാ​ഥ​ ​ഇ​ന്ന​ലെ​ ​സ​ഞ്ച​രി​ച്ച​ത് ​അ​ഞ്ച് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ.​ ​വ​ർ​ണ​ക്കു​ട​ക​ളും​ ​കൊ​ട്ടും​ ​മേ​ള​വു​മാ​യാ​ണ് ​ജാ​ഥ​യെ​ ​സ്വീ​ക​രി​ച്ച​ത്.​ ​രാ​വി​ലെ​ 10​ന് ​ഗു​രു​വാ​യൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ചാ​വ​ക്കാ​ട് ​ച​ത്വ​ര​ത്തി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​ജാ​ഥ​ 11​ന് ​മ​ണ​ലൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​വേ​ശി​ച്ചു.​ ​ഉ​ച്ച​യ്ക്ക് 3​ന് ​നാ​ട്ടി​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ചേ​ർ​പ്പി​ലും​ 4​ന് ​ക​യ്പ​മം​ഗ​ലം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മ​തി​ല​കം​ ​സെ​ന്റ​റി​ലും​ ​സ്വീ​ക​ര​ണ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങി.​ ​തൃ​ശൂ​ർ​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​ഒ​ല്ലൂ​ർ,​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ങ്ങ​ളു​ടെ​ ​സം​യു​ക്ത​ ​സ്വീ​ക​ര​ണ​ത്തോ​ടെ​ ​ജാ​ഥാ​ ​സ​മാ​പി​ച്ചു.​ ​ചാ​വ​ക്കാ​ട് ​ന​ട​ന്ന​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​എ​ൻ.​കെ.​അ​ക്ബ​ർ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മ​ണ​ലൂ​രി​ൽ​ ​സി.​പി.​ഐ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​വി.​ആ​ർ.​മ​നോ​ജും​ ​നാ​ട്ടി​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ചേ​ർ​പ്പി​ൽ​ ​സി.​പി.​എം​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​എ.​എ​സ്.​ദി​ന​ക​ര​നും​ ​മ​തി​ല​ക​ത്ത് ​ഇ.​ടി.​ടൈ​സ​ൺ​ ​എം.​എ​ൽ.​എ​യും​ ​ഒ​ല്ലൂ​ർ​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​മ​ന്ത്രി​ ​കെ.​രാ​ജ​നും​ ​അ​ദ്ധ്യ​ക്ഷ​രാ​യി.