പ്രശാന്ത് ഈഴവന് പ്രഥമ പി.കെ.റോസി ചലച്ചിത്ര പുരസ്‌കാരം
Friday 06 February 2026 12:00 AM IST
തൃശൂർ: മുന്നാക്ക സംവരണത്തെ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ പ്രമേയമാക്കി തയ്യാറാക്കിയ 'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ പ്രശാന്ത് ഈഴവന് പ്രഥമ പി.കെ.റോസി ചലച്ചിത്ര പുരസ്‌കാരം. സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള സന്ദേശമായി അവതരിപ്പിച്ച പ്രശാന്ത് സ്വതന്ത്ര സംവിധാനം ചെയ്ത ആദ്യ സിനിമയിലൂടെയാണ് പി.കെ.റോസി ഫൗണ്ടേഷന്റെ പുരസ്‌കാരത്തിന് അർഹനായത്. മുന്നാക്ക സംവരണം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ ദളിത് ബഹുജൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് സിനിമയുടെ പ്രമേയം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊടുങ്ങല്ലൂർ മാടത്തിങ്കൾ പുഷ്പാകരൻ ബേബി ദമ്പതികളുടെ മകനായ പ്രശാന്ത് ഈഴവൻ, എ.ഐ.എസ്.എഫ് മുൻ ജില്ലാ പ്രസിഡന്റും കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു.