എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം

Thursday 05 February 2026 11:40 PM IST

മുഹമ്മ: ചാരമംഗലം ഗവ. ഡി.വി. ഹയർ സെക്കൻഡറി സ്കൂളിൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലജിത തിലകൻ, ജില്ലാ പഞ്ചായത്തംഗം വിജയശ്രീ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജി.മുരളി, ബിജിമോൾ , പഞ്ചായത്തംഗങ്ങളായ വി.സോയ , സജിതാ ബൈജു , പി. അക്ബർ, പി.എസ്.ശ്രീലത പ്രഥമാദ്ധ്യാപിക മിനി, എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം.ടി.ഗിരിപ്രസാദ് സ്വാഗതവും പ്രിൻസിപ്പൽ രശ്മി നന്ദിയും പറഞ്ഞു.