പള്ളിപ്പാന: പ്രദർശനം

Thursday 05 February 2026 11:47 PM IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ചടങ്ങായ പള്ളിപ്പാനയുമായി ബന്ധപ്പെട്ട് പ്രദർശനം ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിലെ പള്ളിപ്പാന ചടങ്ങുകളുടെ ചിത്രങ്ങളും വിവരണങ്ങളും പള്ളിപ്പാനക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രദർശനവും ആണ് ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തുള്ള അന്നദാനപ്പുരയിലാന്ന് പ്രദർശനം. ക്ഷേത്രം മേൽശാന്തി എസ്. യദുകൃഷ്ണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ശ്യാം ശ്രീശൈലം, മേഖ, അനീഷ്, രാഹുൽ, ഉല്ലാസ്, അഭിറാം എന്നിവർ ചേർന്നാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രം തന്ത്രി പുതുമന എസ് ദാമോദരൻ നമ്പൂതിരി പ്രദർശനം ഉദ്ഘാടനം ചെയ്തു.