ത്രിദിന നേതൃ പരിശീലന ക്യാമ്പ്

Thursday 05 February 2026 11:49 PM IST

അമ്പലപ്പുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും ബട്ടർഫ്ലൈ ഫൗണ്ടേഷനും,ദർശനം അയൽക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന നേതൃപരിശീലന ക്യാമ്പ് സമാപിച്ചു. മുതിർന്ന പൗരന്മാരുടെ സമഗ്രമായ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിനായി കർമ്മസേന രൂപീകരിക്കുന്നത് ലക്ഷ്യം വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ദ തേർഡ് ഏജ് മെന്റർ തോമസ് എബ്രഹാമും, ബട്ടർഫ്ലൈ ഫൗണ്ടേഷൻ സംസ്ഥാന കോർഡിനേറ്റർ അഡ്വ. ഗീത സരസും ക്യാമ്പിന് നേതൃത്വം നൽകി. വളഞ്ഞവഴി എസ്. എൻ .കവല അൽ മിനാർ അക്കാദമിയിൽ ച് നടന്ന ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ അയൽക്കൂട്ട പ്രവർത്തകർ പങ്കെടുത്തു.