ഡി.എ അവകാശം : സുപ്രീംകോടതി

Friday 06 February 2026 12:16 AM IST

ന്യൂഡൽഹി: ക്ഷാമബത്ത സർക്കാർ ജീവനക്കാർക്ക് നിയമപരമായി നടപ്പിലാക്കി കിട്ടേണ്ട അവകാശമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ബംഗാളിലെ സർക്കാർ ജീവനക്കാരുടെ ‌ഡി.എ വിഷയത്തിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. ബംഗാളിലെ ജീവനക്കാരുടെ 2008 മുതൽ 2019 വരെയുള്ള കുടിശിക സർക്കാർ കൊടുത്തുതീർക്കണം. ഇതിനായി പദ്ധതി തയ്യാറാക്കാൻ സുപ്രീംകോടതി റിട്ട. ജഡ്‌ജി ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായി ഉന്നതതല സമിതിയും രൂപീകരിച്ചു.