9വയസുകാരിയെ പീഡിപ്പിച്ച  അൻപതുകാരൻ പിടിയിൽ 

Friday 06 February 2026 2:29 AM IST

മുക്കം: ഒൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 50 കാരൻ പൊലീസ് പിടിയിൽ. മുക്കം തെച്ച്യാട് സ്വദേശി മുറിയൻകണ്ടത്തിൽ ബാബുരാജനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയുടെ സ്വഭാവ മാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് വിവരം പറയുന്നത്. മുൻപും പല തവണ കുട്ടി പീഡനത്തിരയായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മുക്കം പൊലീസ് അറസ്റ്റ് ചെയ്ത ബാബുരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.