ബൈക്ക് മോഷണം: പ്രതി പിടിയിൽ

Friday 06 February 2026 2:03 AM IST

കോഴിക്കോട്: ബീച്ച് ഹോട്ടലിന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. പാലക്കാട് മേലെ പട്ടാമ്പി സ്വദേശി കുറുപ്പംതൊടി വീട്ടിൽ മുഹമ്മദ് റഫീക്കിനെയാണ് (35) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം.

ബീച്ച് ഹോട്ടലിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന എലത്തൂർ സ്വദേശിയായ അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പ്രതി മോഷ്ടിച്ചത്. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി ബൈക്കുമായി ചാലപ്പുറത്ത് അപകടത്തിൽപ്പെട്ടു. ഉടൻ അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും പൊലീസ് പരിശോധിച്ചതിൽ വാഹനം മോഷ്ടിച്ചതാണെന്ന് മനസിലാകുകയും ആശുപത്രിയിൽ ചികിത്സ നടത്തിയശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.